കാസര്‍കോട് (www.evisionnews.in): മുളിയാറിലെ പൗരപ്രമുഖനായിരുന്ന പരേതനായ കുട്ടിയാനം അബ്ദുല്‍ റഹിമാന്റെ ഭാര്യ കുട്ടിയാനം ബീഫാത്തിമ (76) നിര്യാതയായി. വളപ്പില്‍ മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകളാണ്. എഴുത്തുകാരായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എ.ബി കുട്ടിയാനം, ആമു, സൈനബി, ആച്ചിബി, ആയിഷ, സഫിയ, റയ്യ എന്ന റൈയ്യാന മക്കളാണ്.
പെടിപ്പള്ളം അഹമ്മദ് ഹാജി, പരേതരായ എ.ആര്‍ മൊയ്തു ഹാജി, ബി.കെ അബ്ദുല്ല, കെ.കെ അബ്ദുല്‍ റഹിമാന്‍, കൊടവഞ്ചി അബ്ദുല്ല, എം.എ സഫിയ ബേവിഞ്ച, നഫീസ, ബുഷ്‌റ ആലൂര്‍ മരുമക്കളാണ്. അബ്ദുല്ലക്കുഞ്ഞി കാഞ്ഞങ്ങാട്, ആച്ചിബി, നഫീസ, റസിയ, ആയിഷ, ജമാലുദ്ധീന്‍, ഉമ്മര്‍, പരേതരായ വളപ്പില്‍ മൊയ്തു, ഉമ്മായിഞ്ഞി സഹോദരങ്ങളാണ്. ചൊവ്വാഴ്ച ഉച്ചയോടെ ബാവിക്കര ജുമാഅത്ത് പള്ളിയില്‍ കബറടക്കും.
Post a Comment
0 Comments