കേരളം (www.evisionnews.in): ക്ഷേത്ര ദര്‍ശനത്തിനെത്തിയ കാസര്‍കോട് സ്വദേശികളായ അഞ്ച് പേര്‍ക്ക് നായയുടെ കടിയേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മശാസ്ത ക്ഷേത്രം ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇവരെ നായ ആക്രമിച്ചത്.
ചൊവ്വാഴ്ച മണികണ്ഠനാല്‍ത്തറ-ക്ഷേത്ര റോഡില്‍ വെച്ചാണ് സംഭവം നടന്നത്. അഞ്ച് പേരെയും പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി. ഈ നായ മറ്റുപലരെയും കടിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു. തിരക്കേറിയ സമയത്തായിരുന്നു നായയുടെ ആക്രമണം.
Post a Comment
0 Comments