Type Here to Get Search Results !

Bottom Ad

കോയിപ്പാടി വിനു കേസ്: കുമ്പളയില്‍ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട് തകരുന്നു


കാസര്‍കോട് (www.evisionnews.in): കുമ്പള ഗ്രാമപഞ്ചായത്തില്‍ സ്ഥിരംസമിതി അധ്യക്ഷ പദവി പങ്കിട്ടതിനെ തുടര്‍ന്ന് ബിജെപിയിലും സിപിഎമ്മിലും ഉടലെടുത്ത അമര്‍ഷം രൂക്ഷമാകുന്നു. കോയിപ്പാടി വിനു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന വിധിയെ തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായത്. ബി.ജെ.പി പ്രവര്‍ത്തകന്‍ കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ ജില്ല സെഷന്‍സ് കോടതി ഏഴു വര്‍ഷം ശിക്ഷിച്ച വിധിയെ ഹൈക്കോടതി നാല് വര്‍ഷം തടവായി കുറച്ച് കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു.

ശിക്ഷ ലഭിച്ചതില്‍ ഒരാളായ കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനാണ്. കുമ്പള പഞ്ചായത്തില്‍ സ്ഥിരം സമിതി അധ്യക്ഷ പദവി ബി.ജെ.പി സി.പിഎം പങ്കിട്ടെടുത്തതില്‍ ഇരു പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ബി.ജെ.പിക്കുള്ളില്‍ പുകയുന്ന പ്രശ്‌നം രൂക്ഷമായിരിക്കെയാണ് വിനു കേസില്‍ വിധി വരുന്നത്. ഇതേതുടര്‍ന്നാണ് സി. കൊഗ്ഗു പങ്കെടുക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ചത്. നിലവില്‍ മൂന്നു അംഗങ്ങളുള്ള സി.പി.എം സഹായത്തോടെയാണ് ബി.ജെ.പിക്ക് രണ്ടും സി.പി.എമ്മിന് ഒന്നു വീതം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിച്ചത്. വിവാദം കത്തിനില്‍ക്കുന്നതിനിടെ വിനു കേസില്‍ വിധി വരുന്നുന്നെന്നതും ശ്രദ്ധേയം.

Post a Comment

0 Comments

Top Post Ad

Below Post Ad