Type Here to Get Search Results !

Bottom Ad

നിയമസഭ കയ്യാങ്കളി: എംഎസ്എഫ് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു


ചെര്‍ക്കള (www.evisionnews.co): നിയമസഭയിലെ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിചാരണ നേരിടേണ്ടിവരുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ഇതുസംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും വിധിയുടെ പശ്ചാത്തലത്തില്‍ അരനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ വി. ശിവന്‍കുട്ടി അര്‍ഹനല്ലെന്നും പ്രതിഷേധത്തില്‍ ചൂണ്ടിക്കാട്ടി.

എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ത്വാഹാ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഫസല്‍ ബേവിഞ്ച, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് അസ്ഫര്‍ ചേരൂര്‍, ജനറല്‍ സെക്രട്ടറി ശമ്മാസ് ബേവിഞ്ച, ബാസിത്ത് തായല്‍, നിസാമുദ്ധീന്‍ ചെര്‍ക്കള, യൂസുഫ് ദാരിമി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad