കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നെല്ലിക്കട്ട സ്വദേശി നിര്യാതനായി. നെല്ലിക്കട്ടയിലെ പൗരപ്രമുഖനും കോണ്‍ഗ്രസ് അതിര്‍ക്കുഴി ബൂത്ത് പ്രസിഡന്റുമായ കാട്ടുകൊച്ചി അബൂബക്കര്‍ ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുനാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എതിര്‍ത്തോട് ജമാഅത്ത് ട്രഷററാണ്. നിര്യാണത്തില്‍ ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു.
Post a Comment
0 Comments