മക്ക (www.evisionnews.co): കോവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തി വെച്ചിരുന്നത്.
നിലവില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഒരു സംഘത്തില്‍ ആയിരത്തോളം തീര്‍ത്ഥാടകരാണുണ്ടാവുക. പ്രതിദിനം ആറു സംഘത്തിലായി ആറായിരത്തോളം പേര്‍ക്ക് അനുമതി ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലായിരിക്കും ഓരോ സംഘവും ഉംറ നിര്‍വഹിക്കുക. ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ശക്തമായ ആരോഗ്യ മുന്‍കരുതലുകളാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ സ്വീകരിക്കുന്നത്. ദിവസവും പത്ത് തവണ ഹറം കഴുകി അണുവിമുക്തമാക്കും.
Post a Comment
0 Comments