കാസര്‍കോട് (www.evisionnews.co): നായന്മാര്‍മൂലയിലെ വീട്ടില്‍ സൂക്ഷിച്ച രണ്ടര കോടിയുടെ ചന്ദനം പിടികൂടി. നായന്മാര്‍മൂലയിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നിന്നാണ് ഒരു ടണ്ണോളം തൂക്കമുള്ള ചന്ദനം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയാണ് സംഭവം.
ലോറിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കയറ്റുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്. കലക്ടറുടെ ഡ്രൈവര്‍ ശ്രീജിത്താണ് ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ അര്‍ധരാത്രി ആളനക്കം കണ്ടത്. തുടര്‍ന്ന് കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവും ഗണ്‍മാനും നേരിട്ട് വീട്ടിലെത്തുകയായിരുന്നു.
തെരച്ചിലില്‍ വീടിന്റെ പിറക് വശത്തെ അറയില്‍ 29 ചാക്കുകളിലായി സൂക്ഷിച്ചുവച്ച ചന്ദനവും കണ്ടെത്തി. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. അതേസമയം പ്രതികളെ പിടികൂടാനായില്ല. പിടികൂടിയവയ്ക്ക് രണ്ടര കോടിയോളം രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വനം വകുപ്പും വിദ്യാനനഗര്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments