മലപ്പുറം (www.evisionnews.co): പൂക്കോട്ടൂര്‍ മുതിരിപ്പറമ്പ് ദാറുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്‍സ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്ത് മദ്രസ പ്രസ്ഥാനത്തിന് മാതൃകയായി. കോവിഡ് പ്രതിസന്ധി മൂലം പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറിയ നൂതന വിദ്യാഭ്യാസ രീതിക്ക് തികച്ചും മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ദാറുല്‍ ഉലൂം സ്റ്റുഡന്‍സ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ലൈവ് ക്ലാസ് റൂം, അറ്റന്റന്‍സ് റിപ്പോര്‍ട്ട്, സ്റ്റുഡന്‍സ് യൂണിയന്‍, മാര്‍ക്ക് റിപ്പോര്‍ട്ട്, ഗ്രൂപ്പ് എസ്എംഎസ്, നോട്ടിഫിക്കേഷന്‍ ബാര്‍, അസൈന്‍മെന്റ് സബ്മിഷന്‍, ഫീസ് സബ്മിഷന്‍സ്, കോഴ്‌സസ്, മീഡിയ, ഇ- സ്‌കോര്‍, ഇ- സ്‌കോര്‍ കാറ്റഗറി, ലീവ് അപ്രൂവല്‍, നോട്ടീസ്, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആപ്ലിക്കേഷന്‍.
ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്രസ സദര്‍ മുഅല്ലിം എം ലബീബ് വാഫി മാമ്പുഴ, അസിസ്റ്റന്റ് സ്വദര്‍ മുഅല്ലിം വികെ ഇബ്രാഹിം മുസ്ലിയാര്‍ പുല്ലാര, കെ അലിഹസന്‍ മുസ്ലിയാര്‍ മാരിയാട്, കെസി ആരിഫുദ്ദീന്‍ ഹുദവി പുത്തനഴി, കെപി സലീത്ത് ഹസനി മാരിയാട്, യു ഷബീബ് ഫൈസി അരിന്‍പ്ര, കെ സഈദ് ഫൈസി ഒറവംപുറം ,യു സിംസാറുല്‍ ഹഖ് ദാരിമി നിലമ്പൂര്‍, എകെ അനീസുദ്ദീന്‍ അന്‍വരി കരുവാരകുണ്ട് ,പി കെ അസീസ് ദാരിമി മാരിയാട് തുടങ്ങിയ അധ്യാപകര്‍ ആപ്ലിക്കേഷന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കി.
ഞായര്‍ രാവിലെ പത്തിന് പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. തുടര്‍ന്ന് മദ്രസ പ്രസിഡണ്ട് നാണി ഹാജിക്ക് ലോഗോ കൈമാറി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. മദ്രസ ജനറല്‍ സെക്രട്ടറി പിസി നാസര്‍, ലബീബ് വാഫി മാമ്പുഴ, ഇബ്രാഹിം മുസ്ലിയാര്‍ പുല്ലാര, ഷബീബ് വാഫി മാമ്പുഴ സംബന്ധിച്ചു.
Post a Comment
0 Comments