ഉപ്പള (www.evisionnews.co): മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി 17.47 കോടി രൂപ അനുവദിച്ചതായി എംസി ഖമറുദ്ധീന്‍ എംഎല്‍എ. ആദ്യ നിയമസഭ സമ്മേളനം മുതല്‍ കഴിഞ്ഞ ദിവസം വരെ താലൂക്ക്ആസ്പത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കാന്‍ നിരന്തരമായ ഇടപെടലുകളാണ് നടത്തിയിരുന്നു. ഏതാനുംമാസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് നഗരത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കിഫ്ബി പദ്ധതികളുടെ എക്‌സിബിഷനിലും താലൂക്ക് ആസ്പത്രിയുടെ അടിസ്ഥാന വികസന പദ്ധതികള്‍ സമര്‍പ്പിക്കുകയും പദ്ധതികളുമായി ബന്ധപ്പെട്ടു വിശാലമായ ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിയിരുന്നു.
ആവശ്യമായഫണ്ടനുവദിക്കാന്‍ വൈകുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചറുടെ സാന്നിധ്യത്തിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെമുന്നിലും നിരന്തരം ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ആസ്പത്രിക്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ഉടന്‍ പരിഹാരം കണ്ടെത്താമെന്നും ഫണ്ട് അനുവദിക്കാനുള്ളനടപടി സ്വീകരിക്കാമെന്നും ബന്ധപ്പെട്ടമന്ത്രിമാര്‍ ഉറപ്പുതന്നിരുന്നു.
നിരന്തര പരിശ്രമത്തിന്റെ ഫലമായി മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 17.47 കോടി രൂപയുടെ പ്രൊജക്റ്റ് അംഗീകരിച്ചു ഉത്തരവായതില്‍ അതിയായ സന്തോഷമുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ വലിയൊരു സ്വപ്നം യഥാര്‍ഥ്യമാവുന്നതിന്റെ പ്രഥമ ഘട്ടത്തിലെത്തിയ വലിയ ആഹ്ലാദത്തിലാണെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ ഇടപെടലില്‍ മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് 17.47 കോടി രൂപയുടെ ഭരണാനുമതി
08:55:00
0
Post a Comment
0 Comments