കാസര്‍കോട്: (www.evisionnews.co) ശാരീരിക പക്വതയ്ക്കു പുറമേ മാനസികവും സാമൂഹികവുമായ മാറ്റത്തിന് വിധേയമാകുമ്പോള്‍ ആണ് വ്യക്തി പക്വത കൈവരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ 21 എന്ന പ്രായം വച്ച് ഒരു ലക്ഷ്മണരേഖ അശാസ്ത്രീയമാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി.
18 വയസു മുതല്‍ തന്നെ ദ്വിതീയ ലൈംഗിക സവിശേഷതകള്‍ ത്വരിതപ്പെടുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ഒറ്റയടിക്ക് പതിനെട്ടില്‍ നിന്ന് 21ലേക്ക് വിവാഹപ്രായം എത്തിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി പഠന വിധേയമാക്കണം. മാതൃമരണനിരക്ക് വര്‍ദ്ധിക്കുന്നതിനു കാരണം നേരത്തെയുള്ള വിവാഹമാണെന്ന് ബാലാവകാശ കമ്മീഷന്‍ പറയുന്നു, ഇതും തള്ളിക്കളയാന്‍ കഴിയില്ല.
ധൃതിപിടിച്ച് മക്കളെ കുടുംബിനി ആകാതെ അവര്‍ക്കിഷ്ടം പഠനം ആണെങ്കില്‍ അതിനുള്ള അവസരം നല്‍കിയിരിക്കണം, നേരത്തെയുള്ള വിവാഹം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ പിറകോട്ട് തള്ളുന്നതാണ്. 15 വയസ്സിനു മുകളിലുള്ള ക്ലാസുകളില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments