കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ പലരുടെയും അഭ്യര്‍ത്ഥന മാനിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
അതേസമയം ഇവിടെ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് കാട്ടി കാസര്‍കോട് നഗരസഭാ സെക്രട്ടറി നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മാര്‍ക്കറ്റ് അടച്ചിടാന്‍ കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചത്.
എന്നാല്‍ മാര്‍ക്കറ്റ് റോഡിലെ വ്യാപാരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി ഇന്നലെ രാവിലെ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ ധാരണയായത്. ഇവിടെ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സ്ഥലത്ത് പൊലീസും മാഷ് പദ്ധതി പ്രവര്‍ത്തകരും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റ് റോഡില്‍ മത്സ്യം വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ മാര്‍ക്കറ്റിനകത്ത് മാത്രമാണ് മത്സ്യം വില്‍ക്കാന്‍ അനുമതി.
Post a Comment
0 Comments