Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തിയ 10കിലോ കഞ്ചാവ് പോലീസ് പിന്തുടര്‍ന്ന് പിടികൂടി


കാസര്‍കോട് (www.evisionnews.co): കാറില്‍ കടത്തിയ പത്തു കിലോ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കാരാട്ട് നൗഷാദ്, കൂട്ടാളി തളങ്കരയിലെ ഷംസുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ വെളിച്ചംതോടിനടുത്ത് ചീമേനി പൊലീസ് വാഹന പരിശോധനക്കിടെ നിര്‍ത്താതെ ചെറുവത്തൂര്‍ ഭാഗത്തേക്കുപോയ കാര്‍ പൊലിസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ചന്തേര, നീലേശ്വരം ഹൈവേ പൊലിസും ചേര്‍ന്ന് നീലേശ്വരം പള്ളിക്കരയില്‍ വെച്ച് സംഘത്തെ പിടികൂടുകയായിരുന്നു. 
 
പള്ളിക്കര മേല്‍പാല പ്രവൃത്തി നടക്കുന്ന കിഴക്കുഭാഗത്ത് കൂടി നീലേശ്വരം ആസ്പത്രി പരിസത്ത് എത്താവുന്ന റോഡിലേക്ക് കാറ് വെട്ടിച്ചപ്പോഴാണ് ഉച്ചയ്ക്ക് ഒരു മണിയോടെ കഞ്ചാവ് സംഘത്തെ പിടികൂടിയത്. കാരാട്ട് നൗഷാദും കൂട്ടാളി ഷംസുദ്ധീനും കാറില്‍ നിന്നിറങ്ങി ഓടിയെങ്കിലും ഇരുവരെയും അവിടെയുണ്ടായ തൊഴിലുറപ്പ് തൊഴിലാളികളും പൊലിസും ചേര്‍ന്നാണ് പിടികൂടിയത്. ഇതിനിടെ കാര്‍ പരിശോധിച്ചപ്പോള്‍ പത്തു കിലോയോളം കഞ്ചാവ് പിടികൂടുകയായിരുന്നു. അഞ്ചു കവറിനുള്ളിലാക്കി കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിന്നീട് ഇരുവരെയും നീലേശ്വരം പൊലിസ് സ്‌റ്റേഷനിലെ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad