Type Here to Get Search Results !

Bottom Ad

ചെങ്കള പഞ്ചായത്ത് പുതിയ കെട്ടിടവും നവീകരിച്ച മെയിന്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു


ചെര്‍ക്കള (www.evisionnews.co): ചെങ്കള പഞ്ചായത്ത് പുതിയ കെട്ടിടവും നവീകരിച്ച മെയിന്‍ ബ്ലോക്കും നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് ഒരു കോടി 68 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ കെട്ടിടം എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും നവീകരിച്ച മെയിന്‍ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രയാസങ്ങള്‍ക്കും പരിമിതികള്‍ക്കുംമിടയില്‍ നിന്ന് പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഈ കെട്ടിടം യാഥാര്‍ത്ഥ്യമായതെന്ന് എംഎല്‍എ പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ഐഎസ്ഒ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എഎ ജലീല്‍ വിശിഷ്ടാതിഥിയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ. അഹമ്മദ് ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ, ബ്ലോക്ക് പഞ്ചയത്ത് മെമ്പര്‍ കദീജ മഹ്മൂദ്, വാര്‍ഡ് മെമ്പര്‍ അബ്ദുള്ളകുഞ്ഞി ചെര്‍ക്കള, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.എ മക്കാര്‍ മാസ്റ്റര്‍, ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ബി അബ്ദുല്ല ഹാജി,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സന്തോഷ്, ചെങ്കള പഞ്ചായത്ത് എഇ രാജന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ശാന്താകുമാരി, സെക്രട്ടറി എം. സുരേന്ദ്രന്‍ പ്രസംഗിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad