Type Here to Get Search Results !

Bottom Ad

കോവിഡ്: മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണം യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടുവരുന്ന സാഹചര്യത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന്് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനകം തന്നെ മധൂര്‍ പഞ്ചായത്ത് പരിധിയില്‍ ഏഴു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചും മറവ് ചെയ്തത് വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ്. ഈ സമയത്തൊന്നും മധൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മരണാനന്തര ചടങ്ങുകള്‍ നടത്തുമ്പോള്‍ ആവശ്യമായ പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവയൊന്നും ആവശ്യാനുസരണം തരാന്‍ ഭരണസമിതിയോ ആരോഗ്യവകുപ്പോ തയാറാവുന്നില്ല. ഏറ്റവും ചുരുങ്ങിയത് ഒരു മരണാനന്തര ചടങ്ങ് നടത്തുമ്പോള്‍ ആറു പിപിഇ കിറ്റുകള്‍ എങ്കിലും ആവശ്യമായിവരുന്നു. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തില്‍ നിന്നും തരുന്നതാണെങ്കില് കേവലം ഒന്നോ രണ്ടോ പിപിഇ കിറ്റുകള്‍ മാത്രമാണ്. അതാണെങ്കില്‍ തീരെ ഗുണനിലവാരമില്ലാത്തതും. അങ്ങനെയാവുമ്പോള്‍ ഇത്തരത്തില്‍ സേവനം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അല്ലെങ്കില്‍ മരിച്ചയാളുടെ കുടുംബങ്ങള്‍ക്ക് ഭാരിച്ച സാമ്പത്തിക ചെലവും ഉണ്ടാവുന്നു. അതുകൊണ്ട് വിഷയത്തില്‍ ഇടപെട്ട് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കലന്തര്‍ ഷാഫി കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments

Top Post Ad

Below Post Ad