Add caption |
കാസര്‍കോട് (www.evisionnews.co): കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ക്ക് ബഹുമതിയായി നല്‍കാനിരുന്ന 'കോവിഡ് വാരിയര്‍' എന്ന് രേഖപ്പെടുത്തിയ ചെറുപതക്കത്തിന് നൂറു രൂപ നല്‍കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. ആത്മാത്ഥമായ സമര്‍പ്പണ ബുദ്ധിയോടെയാണ് കേരളത്തിലെമ്പാടുമുള്ള പൊലീസുകാര്‍ കൊറോണ കാലത്ത് പ്രവര്‍ത്തനനിരതരായത്. കേരളീയ സമൂഹം അര്‍ഹിക്കുന്ന പരിഗണനയോടെയും ഗൗരവത്തോടെയുമാണ് നിസ്വാര്‍ത്ഥമായ ആ സേവനത്തെ നോക്കിക്കണ്ടത്. അവരുടെ ത്യാഗസന്നദ്ധതയും സ്‌നേഹാര്‍ദ്രാമായ സാമൂഹിക പ്രതിബദ്ധതയും അതുല്യമാണ്. അവര്‍ക്കു പതക്കം നല്‍ക്കാനുള്ള തീരുമാനം അവരുടെ സേവനത്തിനുള്ള അഗീകാരമാണ്.
എന്നാല്‍ ഓരോ പതക്കത്തിനും നൂറുരൂപ വീതം 52,000 പൊലീസുകാരില്‍ നിന്ന് ഈടാക്കാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം വിചിത്രവും വിരോധാഭാസവുമാണ്. കേരള ചരിത്രത്തില്‍ ഇന്നേ വരെ കേട്ടുകേള്‍വിയില്ലാത്ത ഒരു സമ്പ്രാദയമാണ്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതു ഒരു അവഹേളനം തന്നെയാണ് നന്മയോടുള്ള അപമാനമാണ്. പൊലീസ് മേധാവി ജനങ്ങളുടെ മുന്നില്‍ പരിഹാസ്യനാവുകയാണ് ഫലത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും കേരള ജനതയുടെ നീതിബോധത്തെ കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍ക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments