Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ രണ്ട് മരണം കൂടി: കോവിഡ് മരണസംഖ്യ നൂറിനടുത്ത്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ രണ്ട് മരണം കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തളങ്കരയിലെ ബികെ മഹമൂദ് ഫൈസി ഖാസിയാറകത്ത് (71), ചെങ്കള മുനമ്പത്തെ ബദ്രിയ മഹമൂദ് (67) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് മരണം 96 ആയി. 

ശ്വാസ തടസത്തെ തുടര്‍ന്ന് കെയര്‍വെല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു മഹ്മൂദ് ഫൈസി. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മഞ്ചശ്വരം, ഉദുമ പാക്യാര എന്നിവിടങ്ങളില്‍ ഖത്തീബായും മുദരിസായും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു-ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവിയുടെ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: ഖലീല്‍ റഹ്മാന്‍ ദാരിമി (ഖത്തീബ്, കര്‍ണാടക), അത്തീഖ് റഹ്മാന്‍ (റൗസല്‍ഖൈമ), റഊഫ് (ഷാര്‍ജ), അമീന്‍ ഹുദവി (മൂഡബിദ്രി കാശിപ്പട്ടണം ദാറുന്നൂര്‍ പ്രിന്‍സിപ്പല്‍), സുമയ്യ, സക്കിയ, റളിയ. മരുമക്കള്‍: താജുദ്ദീന്‍ (വെല്‍ഫിറ്റ്, എറണാകുളം), ജാഫര്‍ (അബുദാബി), അര്‍ഷാദ് (വ്യാപാരി കാസര്‍കോട്), ഫാത്തിമ തളങ്കര, റഹീബ് നെല്ലിക്കുന്ന്, താലിയ, അദബിയ. 


ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ത്യാന ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ചെങ്കളയില്‍ മരിച്ച മഹമൂദ്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ദാവൂദ് (സൗദി) നസീമ, നസിയ, ബീബി മുംതാസ്, റഹ്മത്ത്, സൗദ. മരുമക്കള്‍: ഹമീദ് (ഒമാന്‍), ഇക്ബാല്‍, ഷരീഫ് (ദുബായ്), മുഹമ്മദ് (ബഹ്റൈന്‍), ഷബീര്‍ (ദുബായ്), നിഷാന (സൗദി).

Post a Comment

0 Comments

Top Post Ad

Below Post Ad