കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശക്തമായി നടപ്പിലാക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നത് വിലക്കിയിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആര്‍ടിഒ, ഫയര്‍ഫോഴ്സ്, എക്സൈസ്, വനംവകുപ്പ് എന്നീ വകുപ്പിലെ യൂണിഫോം തസ്തികയിലുള്ളവര്‍ കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പിലെ ഇന്‍സിഡന്റ് കമാണ്ടര്‍മാരും നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കുന്നതിന് ഇടപെടണം.
ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ 14പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3925 ആയി. ഇതില്‍ 2101 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ ഇതുവരെ 13324 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 797 പേര്‍ വിദേശത്ത് നിന്നെത്തിയവരും 604 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11923 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 9283 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 116 ആയി. ഇന്ന് അജാനൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗികളായത്. 46 പേര്‍. കാഞ്ഞങ്ങാട് 34ഉം കാസര്‍കോട് 20ഉം ചെമ്മനാട് 16ഉം മഞ്ചേശ്വരത്ത് 36ഉം മംഗല്‍പാടിയില്‍ 21 ഉം നീലേശ്വരത്ത് 26ഉം പടന്നയില്‍ 18ഉം പള്ളിക്കരയില്‍ 29ഉം ഉദുമയില്‍ 19ഉം പേര്‍ക്ക് കോവിഡ് പോസ്റ്റിവായി.
വീടുകളില്‍ 3286 പേരും സ്ഥാപനങ്ങളില്‍ 1446 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4732 പേരാണ്. പുതിയതായി 278 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1770 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 386 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 132 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 418 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments