Type Here to Get Search Results !

Bottom Ad

സ്വപ്നയുടെ സ്‌പേസ് പാര്‍ക്ക് നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ: ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു


കേരളം (www.evisionnews.co): സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമനവുമായി ബന്ധപ്പെട്ട കാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ എട്ട് തവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും സ്വപ്നയുടെ മൊഴിയുണ്ട്. എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്നലെയാണ് കൊച്ചിയിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പറയുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad