Type Here to Get Search Results !

Bottom Ad

ടാറ്റാ ആശുപത്രി പ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധിച്ച് എംപിയുടെ നിരാഹാര സമരത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കം


കാഞ്ഞങ്ങാട് (www.evisionnews.co): തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആസ്പത്രി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. 
 
കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ വേണ്ടി തന്റെ ജീവന്‍ ബലിദാനം ചെയ്യും. 541 കിടക്കകള്‍ ഒരുക്കി ടാറ്റാ ആസ്പത്രി പ്രവര്‍ത്തന സജ്ജമാകാന്‍ അധികം താമസമില്ലെന്നായാരുന്നു ആരോഗ്യ മന്ത്രി പറഞ്ഞു കൊണ്ടേയിരുന്നത്. ഈ ആസ്പത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്തികയായി. എന്നാല്‍ നിയമനം നടന്നില്ല. 10 കോടി രൂപ കലക്ടറുടെ ഫണ്ടില്‍ ദുരന്ത നിവാരണത്തുകയായി കിടപ്പുണ്ട്. ഇതില്‍ രണ്ടരക്കോടിയാണ് ടാറ്റാ ആസ്പത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നീക്കിവച്ചത്. ഇതിനുള്ള അനുമതി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ജില്ലയില്‍ 168 കോവിഡ് ബാധിതര്‍ മരിച്ചു. പതിനേഴായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ജനങ്ങളോടുള്ള വഞ്ചന തുടരുകയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad