കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പല പ്രദേശങ്ങളിലും ബേക്കറികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ വൈകുന്നേരങ്ങളില്‍ യുവാക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ യോഗത്തില്‍ അറിയിച്ചു. ഇത്തരം കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതിന് വ്യാപാരി വ്യവസായി സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
കടകളിലെ ജീവനക്കാരും ഉടമയും മാസ്‌ക്കും ഗ്ലൗസും ധരിക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തിയാല്‍ കട അടച്ചു പൂട്ടതിനുള്ള നടപടി ഉള്‍പ്പെടെ എടുക്കാന്‍ മാഷ് പദ്ധതിയിലെ അധ്യാപകരെ അധികാരപ്പെടുത്തി. ഇത്തരം നിയമ ലംഘനത്തിന്റെ തെളിവ് സഹിതമുള്ള പരാതി അധ്യാപകര്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശില്പ, സബ് കലക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ ഡോ എവി രാംദാസ്, ആര്‍ഡിഒ ഷംസുദ്ദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സംബന്ധിച്ചു.
Post a Comment
0 Comments