Type Here to Get Search Results !

Bottom Ad

ഇരുചക്രവാഹനം: പുറകിലിരിക്കുന്ന ആളും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദ്‌ചെയ്യും


തിരുവനന്തപുരം (www.evisionnews.co): ഇരുചക്ര വാഹനത്തിന്റെ പുറകിലിരിക്കുന്ന ആള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം എന്ന നിയമം കൂടുതല്‍ ശക്തമാകുന്നു.ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിന് പുറമെ ലൈസന്‍സും റദ്ദാക്കാന്‍ ഉത്തരവ്. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. ശുപാര്‍ശ അടുത്ത മാസം ഒന്നു മുതല്‍ ശക്തമായി നടപ്പാക്കും.

ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്. പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ലാസിനും, സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പിഴ. സംസ്ഥാനം ഇത് 500 ആക്കി കുറച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad