Type Here to Get Search Results !

Bottom Ad

കേരളത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സമയമായില്ല: നിശ്ചയിച്ച പരീക്ഷകള്‍ നടക്കും: മുഖ്യമന്ത്രി


കേരളം (www.evisionnews.co): സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് നടക്കും. കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വര്‍ധിച്ചതിനാല്‍ ഇളവ് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി. ഇവിടെയെത്തുന്നവര്‍ കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ എടുത്തു നോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി കണ്ടുവരുന്നുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






Tags

Post a Comment

0 Comments

Top Post Ad

Below Post Ad