കാസര്‍കോട് (www.evisionnews.co): ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ് (ജെഇഇ) പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ വീട്ടിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു, അഹമ്മദലി ബെണ്ടിച്ചാല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
അഖിലേന്ത്യാ തലത്തില്‍ 210-ാം റാങ്കാണ്. നേരത്തെ കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു സയന്‍സില്‍ 98 ശതമാനം മാര്‍ക്കും നേടിയിരുന്നു. കോട്ടയം സെന്റ് ആന്റണി പബ്ലിക് സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. പത്താംതരം പൂര്‍ത്തിയാക്കിയത് കോളിയടുക്കം അപ്‌സരം പബ്ലിക് സ്‌കൂളില്‍ നിന്നുമാണ്. ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്.
Post a Comment
0 Comments