കാസര്‍കോട് (www.evisionnews.co): ഹോട്ടല്‍ വ്യാപാരം ആരംഭിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കാഞ്ഞങ്ങാട്ടെ പ്രവാസിയുടെ ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികള്‍ക്ക് ഹൊസ്ദുര്‍ഗ് പോലീസ് ബംഗളൂരുവില്‍ തിരച്ചില്‍ നടത്തി. അജാനൂര്‍ തെക്കെപ്പുറത്തെ പ്രവാസി റിയാസ് (43) ആണ് കേസില്‍ പരാതിക്കാരന്‍. ഹൊസ്ദുര്‍ഗ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പയ്യന്നൂര്‍ കാറമേല്‍ സ്വദേശി എന്‍പിപി അബ്ദുള്‍ സലാം ഒന്നാം പ്രതിയും ഭാര്യ സറീനയും മാതാവ് ആയിഷയും രണ്ടും മൂന്നും പ്രതിളുമാണ്.
ഇത് ചോദ്യം ചെയ്തപ്പോള്‍ 25 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ തിരിച്ച് നല്‍കുകയും ബാക്കി തുക 20 ലക്ഷം രൂപയ്ക്ക് പകരം മാതാവ് ആയിഷയുടെ പേരില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ബംഗ്ളൂരു ബ്രാഞ്ചിന്റെ ചെക്ക് നല്‍കുകയും ചെയ്തു. സലാം നല്‍കിയ ചെക്ക്, തീയ്യതിക്ക് ബംഗ്ളൂരു സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിലേക്ക് കളക്ഷനു വേണ്ടി അയച്ച പ്പോള്‍ ചെക്കില്‍ ഒപ്പിട്ടത് ആയിഷയ്ക്ക് പകരം, സലാമിന്റെ ഭാര്യ സറീനയാണെന്ന് വ്യക്തമായി എതിര്‍ കക്ഷികളില്‍ നിന്നും പണം തിരിച്ച് പിടിക്കാനുള്ള അവസാന നീക്കവും പരാജയപ്പെട്ടതോടെ റിയാസ് നിയമ നടപടികള്‍ തേടി പോലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തിയ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണ സംഘം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. പ്രതികള്‍ ഇപ്പോള്‍ ഹോട്ടല്‍ ബിസിനസ്സ് നടത്തുന്നതും മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്നതുമായ ബംഗ്ളൂരു മത്തിക്കരയില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
Post a Comment
0 Comments