പാലാരിവട്ടം പാലം ഡിഎംആര്‍സി സൗജന്യമായി നിര്‍മിച്ച് നല്‍കും
18:11:00
0
കേരളം (www.evisionnews.co): പാലാരിവട്ടം പാലം ഡിഎംആര്‍സി സൗജന്യമായി നിര്‍മിച്ച് നല്‍കും. ഇക്കാര്യം ഇ. ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ മുമ്പ് നല്‍കിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിര്‍മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്. നിര്‍മാണത്തിന്റെ പ്രവര്‍ത്തനം ഇ.ശ്രീധരന്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 കോടി രൂപ ചെലവഴിച്ച് പണിത പാലം മാസങ്ങള്‍ക്കകം തന്നെ പൊളിച്ച് പുതിയ പാലം പണിയേണ്ട സ്ഥിതിയാണ് പാലാരിവട്ടത്ത്. ഈപശ്ചാത്തലത്തില്‍ ഡിഎംആര്‍സിയുടെ പുതിയ നീക്കം സര്‍ക്കാരിന് ആശ്വാസമാവുകയാണ്.
കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു. പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.
Post a Comment
0 Comments