Type Here to Get Search Results !

Bottom Ad

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ഇനിയും വൈകും; ഓഡിറ്റോറിയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി



(www.evisionnews.co) കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്കൂളുകൾ ഒക്ടോബർ മാസത്തിലും തുറക്കാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സർക്കാരും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

അധികം വൈകാതെ പൊതു​ഗതാ​ഗതസംവിധാനം പൂർവ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ സ്ഥിതി മാറും. എല്ലാ വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad