കേരളം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൈരളി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് ആരോപിച്ച് നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കൈരളി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികള്‍.
കൈരളി ചാനലില്‍ വന്ന വാര്‍ത്ത ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജാമ്യം ലീഗ്-ആര്‍എസ്എസ് ധാരണയുടെ ഫലമാണെന്നും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് കുഞ്ഞാലിക്കുട്ടിയാണെന്നുമാണ് കൈരളി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു.
Post a Comment
0 Comments