Type Here to Get Search Results !

Bottom Ad

ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു


നീലേശ്വരം (www.evisionnews.co): മുസ്‌ലിം ലീഗ് പ്രദേശിക നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഉപ്പളയിലെ മുസ്തഫ (43)യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പടന്നാക്കാട്ടെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. മുസ്തഫയെ വെട്ടി കൊലപ്പെടുത്താനുള്ള സംഘത്തിലെ പ്രധാനിയും നിരവധി കേസുകളില്‍ പ്രതിയുമായ ആദം ഖാനാ (24)ണ് ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ കുളിമുറിയുടെ ജനാല തകര്‍ത്ത് രക്ഷപ്പെട്ടത്.

കുളിക്കാനാണെന്ന് പറഞ്ഞ് ബാത്ത് റൂമില്‍ കയറി ഏറെ നേരം തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കൂട്ടത്തിലുള്ളവര്‍ വാതില്‍ തള്ളി തുറന്നപ്പോള്‍ ജനാല തകര്‍ത്ത നിലയിലായിരുന്നു. പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആന്റി ജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് ആദം ഖാനെ പടന്നക്കാട്ടെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഹൊസ്ദുര്‍ഗ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഞ്ചാവ് കടത്ത് ഉള്‍പ്പെടെ ജില്ലയുടെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ആദം ഖാന് നിലവില്‍ കേസുകളുണ്ട്. ഒമ്പത് മാസം മുമ്പാണ് മുസ്തഫയെ കാറിലെത്തിയ സംഘം കൈക്കും കാലിനും വെട്ടിയത്. ഗുരുതരാവസ്ഥയില്‍ മുസ്തഫ മാസങ്ങളോളം മംഗളൂരു വില്‍ ചികിത്സയിലായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad