Type Here to Get Search Results !

Bottom Ad

രാജ്യാന്തര പഞ്ചദിന അറബി ഭാഷാ ട്രൈനിംഗ് ക്യാമ്പിന് തുടക്കമായി


മലപ്പുറം (www.evisionnews.co): വിശ്വമാനവികതയെ സാംസ്‌കാരികമായി സമുന്നയിപ്പിക്കുകയും വൈജ്ഞാനികമായി ശക്തിപ്പെടുത്തുകയും ചെയ്ത ഭാഷയാണ് അറബിയെന്നും ധൈഷണിക മുന്നേറ്റത്തിന് ഈ ദിവ്യ ഭാഷയെ ഉപയുക്തമാക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

അറബി ഭാഷയുടെ വ്യാപനത്തിനും പ്രചരണത്തിനുമായി ജോര്‍ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അല്‍ തനാല്‍ അല്‍ അറബിയുടെ ഇന്ത്യന്‍ ചാപ്റ്ററും കെടിഎം കോളജ് കരുവാരകുണ്ടും സംയുക്തമായി നടത്തുന്ന പഞ്ചദിന ഭാഷാ ട്രൈനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യനൂറ്റാണ്ട് സാക്ഷ്യം വഹിച്ച ശാസ്ത്രീയ മുന്നേറ്റത്തില്‍ അറബി ഭാഷ മഹത്തായ പങ്ക് വഹിച്ചു .മാനവികതയെ ഏകീകരിക്കുകയും ധര്‍മ്മ ബദ്ധമായ ലോക ക്രമം രൂപപ്പെടുത്തുകയും ചെയ്യാന്‍ അറബി ഭാഷക്കായി എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അല്‍ തനാല്‍ ഇന്ത്യന്‍ പ്രധിനിധി അബ്ദുസ്സലാം ഫൈസി അമാനത്ത് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡോ. അബ്ദു റഊഫ് സുഹ്ദി ഹുസൈന്‍ മുസ്ഥഫ, ജോര്‍ദാന്‍, അല്‍ തനാലിന്റെ മാര്‍ഗരേഖ പ്രകാശനം ചെയ്തു. സ്വാദിഖ് മന്‍സിലി, യമന്‍, ഡോ. പി.ടി അബ്ദുറഹ്മാന്‍, ഡോ. മുഹമ്മദ് അസ്ലം, കമാല്‍ അല്‍ ശആബി, ബഹ്റൈന്‍, അബൂബക്കര്‍ ഫൈസി- മലയമ്മ പ്രസംഗിച്ചു.

വിവിധ സെഷനുകളിലായി അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബൂബക്കര്‍ അല്‍ ഖാസിമി കാരന്തൂര്‍ ,ഇസ്ഹാഖ് ഹുദവി , ഹസന്‍ ഫൈസി -പന്നിപ്പാറ, സ്വാലിഹ് മിദ്ഹാന്‍, ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി, പുത്തനഴി, അലി മൗലവി നാട്ടുകല്‍, ഡോ. ഉമര്‍ ഹംദാന്‍ അല്‍ കുബൈസി, സലിം നദ്വി വെളിയമ്പ്ര, ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, ഷെയ്ഖ് മുഹമ്മദ് അബ്ദുല്‍ സത്താര്‍ തെക്കോ, ബുശൈര്‍ ഷെര്‍ഖി, ഡോ. അബ്ദുല്‍ ജലീല്‍ അസ്ഹരി, ഡോ. ഫാത്തിമ ഇഗ്ബാരിയ്യ ഡെന്മാര്‍ക്ക്് പ്രഭാഷണം നടത്തും. കോ -ഓര്‍ഡിനേറ്റര്‍ ഡോ. അസ്ലം വാഫി സ്വാഗതവും ഹംസ സുഹ്ദി നന്ദിയും പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad