കൊച്ചി (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നല്‍കി. കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നല്‍കി. സിആര്‍പിസി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ നോട്ടീസ് നല്‍കിയത്.
ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നല്‍കുന്നത്. നേരത്തെ ആറുതവണ നോട്ടീസ് നല്‍കിയിട്ടും കേസ് ഡയറിയും മറ്റു രേഖകളും നല്‍കാത്തതിനെ തുടര്‍ന്നാണ് സിബിഐ കടുത്ത നിലപാടിന് മുതിര്‍ന്നത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് സിബിഐ നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്.
രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയത്. അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.
2019 ഫെബ്രുവരി 17-നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ലോക്കല്‍ കമ്മിറ്റി നേതാവ് പീതാംബരന്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.
Post a Comment
0 Comments