Type Here to Get Search Results !

Bottom Ad

ടാറ്റ ആശുപത്രി ഉടന്‍ തുറന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): മതിയായ ചികിത്സാ സൗകര്യമില്ലാത്ത കാസര്‍കോട് ജില്ലക്ക് പ്രതീക്ഷ നല്‍കി സ്ഥാപിതമായ ചട്ടഞ്ചാല്‍ ടാറ്റാ ആശുപത്രി അടിയന്തിരമായി പ്രവര്‍ത്തന സജ്ജ മാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ആവശ്യപ്പെട്ടു.

ചികിത്സാ രംഗത്തെ സൗകര്യ അപര്യാപ്തത മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന്റെ ആഴവും മരണത്തിന്റെ വര്‍ധനവും കോവിസ് വ്യാപന കാലം നമ്മെ ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും അനങ്ങാപാറ നയം സ്വീകരിക്കുന്ന ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാറിന്റെയും നിലപാട് പ്രതിഷേധാര്‍ഹമാണ്. വിദഗ്ദ ചികില്‍സക്ക് എക്കാലവും മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന ദുരിതാവസ്ഥക്ക് പരിഹാരമുണ്ടായേ മതിയാകൂ. 
 
പണി പൂര്‍ത്തിയായി നാളെ റെയായിട്ടും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാത്ത സര്‍ക്കാര്‍ നിലപാട് കാസര്‍കോടിനോടുള്ള അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ്. സര്‍ക്കാറിന്റെ ഈനിലപാട് തിരുത്തി ടാറ്റ ആശുപത്രി ഉടന്‍ തുറന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.



Post a Comment

0 Comments

Top Post Ad

Below Post Ad