Type Here to Get Search Results !

Bottom Ad

ഷാര്‍ജ കെഎംസിസി ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി


ഷാര്‍ജ (www.evisionnews.co): കൊറോണക്കിടയിലും ഷാര്‍ജ ബ്ലഡ് ട്രാന്‍സ്‌ക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്രകാരം രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഷാര്‍ജ ഉദുമ മണ്ഡലം കെഎംസിസി മാതൃക. കൊറോണ കാലത്ത് ഇതു മൂന്നാംതവണയാണ് മണ്ഡലം കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ യുഎഇ ഘടകം പരിപൂര്‍ണ പിന്തുണ നല്‍കി. 

ക്യാമ്പില്‍ നൂറുകണക്കിന് ആളുകള്‍ രക്തദാനം നല്‍കി. ഷാര്‍ജ സംസ്ഥാന കെഎംസിസി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചന്ദങ്കര രക്തദാനം നല്‍കി ഉദ്്ഘാടനം നിവാഹിച്ചു. ഉദുമ മണ്ഡലം കെഎംസിസി പ്രസിഡന്റ് താഹ ചെമ്‌നാടിന്റ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ യൂഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.കെ മൂസ, സഹദ് പുറക്കാട്, ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ യുഎഇ മാര്‍ക്കറ്റിംഗ് ഹെഡ് ഹിതേഷ് കൃഷ്ണന്‍ പ്രസംഗിച്ചു. 

ഉദുമ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ഷാഫി തച്ചങ്ങാട് സ്വാഗതവും സെക്രട്ടറി ഖാദര്‍ പാലോത്തു നന്ദിയും പറഞ്ഞു. അബ്ദുള്ള കമാംപാലം, അബ്ബാസ് മാങ്ങാട്,നാസര്‍ കല്ലിങ്കല്‍, ഫൈസല്‍ അഷ്ഫാഖ് നേതൃത്വം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലിശേരി, വൈസ് പ്രസിഡണ്ട് വൈ. എ. റഹിം, സംസ്ഥാന കെഎംസിസി സെക്രട്ടറിമാരായ സകീര്‍ കുമ്പള, അബ്ദുല്‍ റഹിമന്‍ മാസ്റ്റര്‍, ജില്ലാ കെഎംസിസി പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, സെക്രട്ടറി കരീം കോളവയല്‍, അറഫാത് മാസ്തിഗുഡ, അസോസിയേഷന്‍ മെമ്പര്‍ ടി.വി നസീര്‍, നാസര്‍ തയാല്‍ കാഞ്ഞങ്ങാട്, അര്‍ഷാദ് ട്രിവാന്‍ഡ്രം, ഷാജഹാന്‍ ട്രിവാന്‍ഡം, കുഞ്ഞബ്ദുള്ള ക്യാമ്പ് സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad