കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ 252 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ പത്തായിരത്തിനടുത്തേക്ക്. ഇതുവരെ 9891 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ 247 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 210 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ ആകെ 699 പേര്‍ വിദേശത്ത് നിന്നെത്തിയവരും 529 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
സ്വന്ത്ം വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 1130 പേരാണ് നിലവില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവരെയും സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് കഴിയാന്‍ സൗകര്യമുള്ളവര്‍ക്കുമാണ് സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അനുവദിക്കുന്നത്. നിലവില്‍ 2247 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 7566 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 78 ആയി.
വീടുകളില്‍ 3407 പേരും സ്ഥാപനങ്ങളില്‍ 1036 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4443 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1342 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍.ടി.പി.സി.ആര്‍ 294, ആന്റിജന്‍1048). 330 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
Post a Comment
0 Comments