ന്യൂദല്‍ഹി (www.evisionnews.co): ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം നിരന്തരമായി ലംഘിച്ചുവെന്നാണ് ടെക് ക്രഞ്ച് പുറത്താക്കലിന് കാരണമായി പറയുന്നത്.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്റ് സൂസന്‍ ഫ്രേ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ വിവരങ്ങള്‍ ബ്ലോഗ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പേടിഎമ്മിനെതിരെ നടപടി എടുത്തിരിക്കുന്നത്.
Post a Comment
0 Comments