ദേശീയം (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി. ഇന്നലെ മാത്രം 1174 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മരണം 84,372 ആയി. മരണനിരക്ക്? 1.62 ശതമാനമാണ്. 10,17,754 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 41.12 ലക്ഷം പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 78.86 ശതമാനമായി ഉയര്‍ന്നു.
Post a Comment
0 Comments