വാഹനാപകടം: മഞ്ചേശ്വരം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
21:09:00
0
കാസര്‍കോട് (www.evisionnews.co): എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടിയിലെ ജിഎ മുസ്തഫയുടെ മകന്‍ മുഹമ്മദ് മുന്‍ഷി (25) ആണ് മരിച്ചത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റി മെയിന്‍ റോഡില്‍ വെള്ളിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. പരീക്ഷ കഴിഞ്ഞ് ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യവെ സിഗ്നല്‍ ജംഗ്ഷനില്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബംഗളൂരുവില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ ആറുപേര്‍ മൂന്നു ബൈക്കുകളിലായി പരീക്ഷ കഴിഞ്ഞ് അത്തിബലെയിലെ താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു. റോഡില്‍ വീണ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും മുന്‍ഷി മരിച്ചിരുന്നു.
ഒരുപരീക്ഷ ബാക്കി നില്‍ക്കെയായായിരുന്നു അപകടമരണം. തിങ്കളാഴ്ച നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലുമായിരുന്നു. പരീക്ഷയെഴുതാനായി മൂന്നുദിവസം മുമ്പാണ് നാട്ടിലില്‍ നിന്നും ബംഗളൂരുവിലേക്ക് പോയത്. സഹോദരങ്ങള്‍: മുര്‍ഷിദ്, അച്ചു. ഒരു സഹോദരിയുമുണ്ട്.
Post a Comment
0 Comments