മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉപ്പള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി
19:52:00
0
ഉപ്പള (www.evisionnews.co): സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇഷ്ടതൊഴാനായി കേരള ചരിത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്ന തരത്തിലെത്തിച്ച് അപമാനം പേറുന്ന മന്ത്രി കെടി ജലീല്‍ രാജിവച്ച് പുറത്തു പോകണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പള ടൗണില്‍ പ്രധിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ബിഎം മുസ്തഫ, മണ്ഡലം വൈസ് പ്രസിഡന്റ് കെഎഫ് ഇഖ്ബാല്‍, യൂത്ത് ലീഗ് മംഗല്‍പാടി പഞ്ചായത്ത് ട്രഷറര്‍ ഫാറൂഖ്, സീനിയര്‍ വൈസ് പ്രസിഡന്റ് റഷീദ് പത്വാടി, റഫീഖ് ബേക്കൂര്‍, സര്‍ഫ്രാസ് പെരിങ്കടി, നൗഷാദ് പത്വാടി, സൂപ്പി ബന്തിയോട്, ഉമ്പായി പെരിങ്കടി, മുസ്തഫ ഇച്ചിലങ്കോട്, മുഫാസി കോട്ട, റഹീം പള്ളം, അഫ്‌സല്‍ ബേക്കൂര്‍, സര്‍ഫ്രാസ് ബന്തിയോട്, മസ്‌കൂര്‍ നേതൃത്വം നല്‍കി.
Tags
Post a Comment
0 Comments