കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് കലാപത്തില്‍ ഹോസ്ദുര്‍ഗ് പൊലീസിന്റെ ജീപ്പ് കത്തിക്കുകയും ആറുപോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ 13 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. കാഞങ്ങാട് കല്ലൂരാവിയിലെ മുഹമ്മദ് അലി, ഉമൈര്‍, ഇസ്മായില്‍, സജീര്‍, റഫീഖ്, സമദ്, ഷംസീര്‍, മജീദ്, അയ്യൂബ്, മജീദ്, ഉവൈസ്, മുഹമ്മദ്, നൗഷാദ് എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എംടി ജലജാറാണി കുറ്റവിമുക്തരാക്കി വിട്ടയച്ചത്.
കേസില്‍ കൂട്ടുപ്രതികളായ ഷഫീഖ്, ഷുഹൈബ്, ഷമീദ്, സമദ്, കബീര്‍, സാലിഹ് എന്നിവര്‍ വിചാരണക്ക് ഹാജരാകാത്തതിനാല്‍ ഇവര്‍ക്കെതിരെയുള്ള കേസ് കോടതി മാറ്റിവെച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. രാജപുരം സ്റ്റേഷനില്‍ എഎസ്‌ഐയായിരുന്ന സുരേന്ദ്രന്‍ പരാതിക്കാരനായി ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പ്രോസിക്യൂഷന്റെ പൂര്‍ണപരാജയത്തെ തുടര്‍ന്ന് തീര്‍പ്പായത്.
2011 ഒക്ടോബര്‍ 11ന് വൈകിട്ട് കല്ലൂരാവി അയ്യപ്പ മഠത്തിനടുത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ നീലേശ്വരം സിഐയായിരുന്ന സികെ സുനില്‍കുമാറാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് ഹോസ്ദുര്‍ഗ് സിഐമാരായിരുന്ന യു പ്രേമന്‍, ടിപി സുമേഷ് എന്നിവര്‍ അന്വേഷിച്ചു. കേസില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി ലതീഷാണ് ഹാജരായത്.
Post a Comment
0 Comments