തളങ്കര (www.evisionnews.co): വാസ് തളങ്കരയുടെ നേതൃത്വത്തില്‍ യുവ പ്രതിഭകളെ അനുമോദിച്ചു. ടൈപോഗ്രഫിയില്‍ ജില്ലക്ക് അഭിമാനമായ റാഫിയ ഇര്‍ഷാദ്, കെസിഎ ക്രിക്കറ്റ് അമ്പയര്‍ പരീക്ഷയില്‍ വിജയിച്ച നൗസി ദീനാര്‍, നാഫിസ് പട്ടേല്‍, ഡിഗ്രി പരീക്ഷയില്‍ വിജയിച്ച ഫാത്തിമ അഷ്റഫ്, യുഷ്‌റ ഷിറിന്‍, ബഷീര്‍ തോട്ടത്തില്‍, മുഹമ്മദ് സിനാന്‍ റോഷന്‍ നൂറുദീന്‍ സേട്ട്, എസ്എസ്എല്‍സി (സിബിഎസ്ഇ)പരീക്ഷയില്‍ വിജയിച്ച ഷഹ്സാദ് ഫൈസല്‍ കോളിയാട്, നിഹാല്‍ നസ്രുദീന്‍ എന്നിവരെയും പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച അഹമ്മദ് ഹനാന്‍ അബ്ദുല്ല, മിദ്ലാജ് മൊയ്തു, മറിയം ഇഫത് അബ്ദുല്ല മുസ്ലിയാര്‍, ഖദീജത്ത് മന്‍ഷൂദ മഹ്മൂദ്, ഹവ്വാ മറിയം, ഹന്ന മുഹമ്മദ്, ആസിയത്ത് അന്‍സിഫ മൊയ്തു ധാരാവി, ഫമിനാസ് അബ്ദുല്‍ റഹ്മാന്‍, ആയിഷ സുബൈര്‍ എന്നിവരെയും വാസ് തളങ്കര ഉപഹാരം നല്‍കി അനുമോദിച്ചു.
പ്രസിഡന്റ് അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര ഉദ്ഘാടനം ചെയ്തു. കെഎംസിസി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം മുഖ്യാതിഥിയായി, വാസ് ഉപദേശക സമിതി അംഗം ഫൈസല്‍ പടിഞ്ഞാര്‍, ആസിഫ് ഇക്ബാല്‍, ജലീല്‍ മന്ദ്രി, വാസ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി, സത്താര്‍ തുളിപ്, റിയാസ് തുളിപ്, റഹ്മാന്‍ പടിഞ്ഞാര്‍, ചെപ്പു ഒമാന്‍, നൗഫല്‍ നൗഫി, ഖദീര്‍ അഷ്റഫ്, ഇബി വെസ്റ്റ് യോര്‍ക്ക്, ഗള്‍ഫ് കമ്മിറ്റി അംഗങ്ങളായ അദ്ദു അബൂബക്കര്‍, സുനൈന്‍ പിഎസ്, സഹീര്‍ പടിഞ്ഞാര്‍, നഹീം ടിഎ, ഹിഷാം അബ്ദുല്ല, ഷരീഫ് ബൈത്താന്‍ സംസാരിച്ചു. മുസ്താഖ് കോളിയാട് സ്വാഗതവും ഖലീല്‍ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments