ബദിയടുക്ക (www.evisionnews.co): ബാപ്പാലിപ്പൊനത്ത് വീടിന് നേരെ കല്ലേറ്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന് പരിക്കേറ്റു. ബാപ്പാലിപ്പൊനം തൊട്ടിയിലെ സത്താറിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായത്. സത്താര്‍ ഗള്‍ഫിലാണ്. വീട്ടില്‍ ഭാര്യ സുഹ്റയും രണ്ടു മക്കളുമാണ് താമസം.
പുലര്‍ച്ചെ 3.30 മണിയോടെ കാറിലെത്തിയ സംഘമാണ് വീടിന് കല്ലെറ് നടത്തിയത്. കല്ലേറില്‍ 12 ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന ഒന്നര വയസുള്ള സുഹ്റയുടെ പേരക്കുട്ടിക്ക് തകര്‍ന്ന് വീണ ജനല്‍ ഗ്ലാസ് ദേഹത്ത് പതിച്ച് പരിക്കേറ്റു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാപ്പാലിപ്പൊനത്ത് ഇരുവിഭാഗം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയാവാം കല്ലേറെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സുഹ്റയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.

Post a Comment
0 Comments