കാസര്‍കോട് (www.evisionnews.co): ഐഎന്‍എല്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറിയും നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന ട്രഷററുമായ മുനീര്‍ കണ്ടാളം രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നു. കാസര്‍കോട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല മുനീറിനെ ഷാളണയിച്ച് സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ സെക്രട്ടറിമാരായ വിപി അബ്ദുല്‍ ഖാദര്‍ പിഎം മുനീര്‍ ഹാജി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഖത്തര്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം തളങ്കര, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സക്കീര്‍ അഹമ്മദ്, അബ്ബാസ് ബീഗം, സലീം ചേരങ്കൈ, സത്താര്‍ ആരിക്കാടി, ശുഹൈബ് ടിഎം, സഹീര്‍ ആസിഫ് എംജി അബ്ദുല്‍ റഹ്്മാന്‍, എന്‍പി ഇബ്രാഹിം, റഹീം ബദ്‌രിയ നഗര്‍, നാസര്‍ ബദരിയ നഗര്‍, അബ്ദുല്‍ റഹ്്മാന്‍ ബദ്‌രിയ നഗര്‍, ഹാഷി ബദ്‌രിയ നഗര്‍, സൈനുദ്ധീന്‍ ബദ്‌രിയ, നഗര്‍ ഹമീദ് ചേരങ്കൈ, അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കുന്ന് സംബന്ധിച്ചു.
Post a Comment
0 Comments