ദേശീയം (www.evisionnews.co): രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടി. എട്ട് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്ന് പറഞ്ഞാണ് എംപിമാരെ ഈ സമ്മേളന കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്.
നടപടി നേരിട്ടവരില്‍ എളമരം കരീമും കെകെ രാഗേഷുമുണ്ട്. ഡെറിക് ഒബ്രിയാന്‍,
സഞ്ജയ് സിംഗ്, രാജീവ് സതാവ്, സയ്യിദ് നസീര്‍ ഹുസൈന്‍, റിപുന്‍ ബോറ, ഡോല
സെന്‍ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് മറ്റ് എംപിമാര്‍.
സഭയുടെ പവിത്രത നഷ്ടപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെയെന്ന് വെങ്കയ്യ
നായിഡു അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ചെയര്‍മാന്റെ മുഖത്തേക്ക് റൂള്‍
ബുക്ക് വലിച്ചെറിഞ്ഞു. മോശം വാക്കുകള്‍ ഉപയോഗിച്ച് മുദ്രാവാക്യം മുഴക്കി.
സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ കീറിയെറിഞ്ഞു. നിര്‍ഭാഗ്യകരമായ
സംഭവമാണ് സഭയിലുണ്ടായതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Post a Comment
0 Comments