ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക്-4 ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പുതിയ നിര്‍ദേശമനുസരിച്ച് പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്‌കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് ഇന്നു മുതല്‍ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. മാസ്‌ക്, സാമൂഹിക അകലം, തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്.
കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്‌കൂളിലെത്താം. പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള സ്‌കൂളുകളിലെ 9, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരില്‍നിന്നു മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ രക്ഷാകര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സ്‌കൂളിലെത്താന്‍ അനുവാദമുണ്ട്.
അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം അടുത്ത 30 വരെ കര്‍ശന ലോക്ഡൗണ്‍ തുടരും. തിയറ്റര്‍, സ്വിമ്മിങ് പൂള്‍, പാര്‍ക്ക് തുടങ്ങിയവയ്ക്കുള്ള വിലക്കു തുടരും.
Post a Comment
0 Comments