Type Here to Get Search Results !

Bottom Ad

കുഞ്ഞാലിക്കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്: യൂത്ത് ലീഗ് പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.co): മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തി ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മധു കൊളവയലിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് വസീം പടന്നക്കാടിന്റെ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് എഫ്‌ഐആര്‍ ഇട്ടത്.


കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് കാവിയും കുറിയും വരച്ച് വിദ്വേഷം പരത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് കാട്ടിയാണ് യൂത്ത് ലീഗ് നേതാവിന്റെ പരാതി. 


സോഷ്യല്‍ മീഡിയയില്‍ ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയും വിദ്വേഷം ഉണ്ടാക്കിയും നാട്ടിലെ ക്രമസമാധാനം തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് വസീം പടന്നക്കാട് ആരോപിച്ചു. സെപ്തംബര്‍ 18നാണ് കേസിനാധാരമായ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. അന്ന് തന്നെ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് പോലീസില്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. സമാന പോസ്റ്റില്‍ മലപ്പുറത്തും കേസ് ചെയ്തതായാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad