(www.evisionnews.co) തോറ്റുകൊണ്ട് തുടങ്ങുക എന്ന മുംബൈ ഇന്ത്യന്‍സിന്റെ പതിവ് ഐ.പി.എല്‍ 13ാം സീസണിലും തെറ്റിയില്ല. ചെന്നൈയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് 5 വിക്കറ്റിന്റെ തോല്‍വി. മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സിന്റെ വിജയലക്ഷ്യം 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അമ്പാട്ടി റായുഡുവിന്റെയും ഫാഫ് ഡുപ്ലേസിയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.
റായിഡു-ഡുപ്ലേസി കൂട്ടുകെട്ട് 115 റണ്‍സാണ് അടിച്ചു കൂട്ടിയത്. റായിഡു 48 ബോളില്‍ 71 റണ്‍സ് നേടി (6 ഫോര്‍, 3 സിക്‌സ്) പുറത്തായി. ഡുപ്ലേസി പുറത്താകാതെ 44 ബോളില്‍ 58 റണ്‍സ് നേടി. ധോണി രണ്ട് ബോളില്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. വാട്‌സണ്‍ (4) മുരളി വിജയ് (1) ജഡേജ (10) സാം കറെന്‍ (18) എന്നിവരാണ് പുറത്തായ മറ്റ് ചെന്നൈ താരങ്ങള്‍. മുംബൈയ്ക്കായി ഭുംറ, ബോള്‍ട്ട്, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, പാറ്റിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Post a Comment
0 Comments