കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
17:57:00
0
ദേശീയം (www.evisionnews.co): കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ റാവു (65) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്തംബര്‍ ഒന്നിനാണ് ബി നാരായണ റാവുവിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു റാവുവിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. റാവുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
Post a Comment
0 Comments