Type Here to Get Search Results !

Bottom Ad

തീയ്യക്ഷേമസഭ മയ്യിച്ച വെങ്ങാട്ട് യൂണിറ്റ് രൂപവല്‍ക്കരിച്ചു


ചെറുവത്തൂര്‍ (www.evisionnews.co): തീയ്യക്ഷേമസഭ മയ്യിച്ച വെങ്ങാട്ട് യൂണിറ്റ് രൂപീകരണം ശ്രീ വയല്‍ക്കര ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. യോഗത്തില്‍ തീയ്യസമുദായം നേരിടുന്ന ജാതിപരിവര്‍ത്തനവും സംവരണനഷ്ടവും സംബന്ധിച്ച ബോധവല്‍ക്കരണസെമിനാര്‍ അവതരിപ്പിച്ചു. മയ്യിച്ച പരിധിയിലെ വിവാഹാര്‍ത്ഥികളുടെ ലിസ്റ്റ് ശേഖരണത്തിനായി തീയ്യക്ഷേമസഭ വയല്‍ക്കര ഭഗവതി ക്ഷേത്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. 

തീയ്യക്ഷേമസഭ സംസ്ഥാന ചെയര്‍മാന്‍ ശ്രീരാജ് കെ വി പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ വിനോദ് വിവി തുരുത്തി സ്വാഗതം പറഞ്ഞു. വയല്‍ക്കര ഭഗവതി ക്ഷേത്രം സ്ഥാനികരായ സി ചന്ദന്‍ ചെറങ്ങാട്ട് അച്ചന്‍, ചന്ദ്രന്‍ കൊടക്കാരനച്ചന്‍, എ വി രാഘവന്‍ വെളിച്ചപ്പാടനച്ചന്‍, അമ്പാടി വെളിച്ചപ്പാടനച്ചന്‍, എ നാരായണന്‍ ആലിങ്കീലച്ചന്‍, പിവി ഗംഗാധരന്‍ കൂട്ടായിക്കാരന്‍, പി രാഘവന്‍ കൂട്ടായിക്കാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തില്‍ ക്ഷേത്രം സെക്രട്ടറി ശശിധരന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. 


എംവി പത്മനാഭന്‍, മയ്യിച്ച ഗോവിന്ദന്‍, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, രാമകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തീയ്യക്ഷേമസഭ മയ്യിച്ച വെങ്ങാട്ട് യൂണിറ്റ് പ്രസിഡന്റ് ആയി രഞ്ജിത്ത് ഇടുപ്പയില്‍, സെക്രട്ടറിയായി ശ്രീരാജ് മാട്ടുമ്മല്‍, ട്രഷറര്‍ ആയി മനോജ് കെ എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad