വിദേശം (www.evisionnews.co): കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വസായിരുന്നു. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലായിരുന്നു അമീര്‍. വൈദ്യ പരിശോധനയ്ക്കായി ജൂലൈ 18 ന് അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഒരു ദിവസത്തിന് ശേഷം വിജയകരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
വൈദ്യചികിത്സ പൂര്‍ത്തിയാക്കുന്നതിനായി ജൂലൈ 23 ന് അമീറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ശസ്ത്രക്രിയയ്ക്കുള്ള കാരണമോ യുഎസില്‍ അമീറിന് എന്ത് ചികിത്സയാണ് ലഭിക്കാന്‍ പോകുന്നതെന്നോ അമിറിന്റെ ഓഫീസ് വെളിപ്പെടുത്തിയിട്ടില്ല.
2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങള്‍
Post a Comment
0 Comments