കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികളുടെ വര്‍ധനവ് ഒരോ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ചട്ടഞ്ചാലില്‍ കോവിഡ് ശുശ്രൂഷക്കായി ടാറ്റാ ആശുപത്രി സ്ഥാപിച്ച നടപടി കാസര്‍കോട്ടെ ആരോഗ്യ മേഖലക്ക് സര്‍ക്കാറിന്റെ സംഭാവനയാണെന്നും ആവശ്യമായ ചികിത്സാസൗകര്യമൊരുക്കി ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം മന്ത്രി ശൈലജടീച്ചര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ടെ ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ശൈലജ ടീച്ചര്‍ കാണിക്കുന്ന താല്‍പര്യം അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post a Comment
0 Comments