Type Here to Get Search Results !

Bottom Ad

ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍' കോവിഡ് ഷോര്‍ട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു


ചെര്‍ക്കള (www.evisionnews.co): കോവിഡ് മരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്കിടയിലെ മരണസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന 'ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൈക്കയിലും പരിസരത്തുമായി ആരംഭിച്ചു. ഫറിസ്ത ക്രീയേഷന്റെ ബാനറില്‍ ആരോഗ്യ വകുപ്പിന്റെയും ഏഴാം വാര്‍ഡ് ജാഗ്രതാ സമിതിയുടെയും സഹകണത്തോടെ പൈക്കയിലെ ഒരു കൂട്ടം യുവാക്കള്‍ ആണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രശസ്ത ചിത്രകാരന്‍ പി.എസ്. പുണിച്ചിത്തായ പൈക്ക ബാലടുക്കയില്‍ വെച്ചു സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ് ഫിലിം പോസ്റ്റര്‍ പി.എസ് പുണിച്ചിത്തായക്ക് കൈമാറി. ടീം ബഹ്റൈന്‍ ഗ്രൂപ്പിലെ ഷാഫി പൈക്ക ആണ് സംവിധായകന്‍. ബി.സി കുമാരന്‍ കഥയും, മനാഫ് പൈക്ക, റഹീം പൈക്ക, റാഷി പാറപ്പള്ളി എന്നിവര്‍ ക്യാമറ ചലിപ്പിക്കുന്നു.


ഉദ്ഘാടന ചടങ്ങിന് ഷാഫി ചൂരിപ്പള്ളം സ്വാഗതം പറഞ്ഞു. ബി.ആര്‍ ഗോപാലന്‍, ബി. മൊയ്തീന്‍ കുഞ്ഞി, ഓ പി.ഹനീഫ, ബി.എ ഹമീദ്, ജയചന്ദ്രന്‍ പൊട്ടിപ്പലം, ബി.സി.കുമാരന്‍, നിത്യന്‍ നെല്ലിത്തല, ബി.കെ.ബഷീര്‍ പൈക്ക, ചെങ്കള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ് രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാസിഫ് സുലൈമാന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ആശമോള്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ്തല നോഡല്‍ ഓഫീസര്‍ രതീഷ് നെക്രാജെ നന്ദി പറഞ്ഞു. ചിത്രം ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad